Follow by Email

Sunday, September 4, 2011

ആമിനയുടെ വേവലാതികള്‍

പ്രിയപ്പെട്ട ഇക്ക

നിങ്ങക് സുഖം തന്നെ എന്ന് ബിചാരികുന്നു ....ഈ കത്ത് കിട്ടുമ്പോള്‍ നിങ്ങ  വിചാരിക്കും  രണ്ടിസം മുന്‍പല്ലേ  ഒരു കത്ത് അയച്ചിനനെനന്

എന്റെ ഇക്ക  രണ്ടുമുന്നു ദിവസം ആയിട്റ്റ് ഞമ്മക്ക് ഒരു മനസമാധാനം ഇല്ല......നമ്മുടെ സുബൈദ വന്നു പറയന്ന കരിയങ്ങള്‍ കേട്ടിട് ഞമ്മ  ആകെ ബേജാറായിരിക്ക.. .

ഇങ്ങള അറിഞ്ഞ... ഞമ്മളെ കുഞ്ഞാലികുട്ടി സയിബ്നെ പറ്റ്യീ ആ മുനീര്‍ സബിബ് ഓറ കേട്ട്യിലോടും, ചെങ്ങയിമാരോടും  പറഞ്ഞ കരിയങ്ങല്‍  മുഴുമ്നും പത്രത്തിലും ടി വീ യിലും വന്നിരിക്കണേ  പോലും!

ഓര് അവരോടൊക്കെ  സ്വകയിട്റ്റ്  പറഞ്ഞതാ  പോലും അതിപ്പോ  നടുമുഴ്ക്കണേ  പാട്ടായി എന്നാ സുബൈദയോട്  പറഞ്ഞത്

ആ ഹറാം പെറന്ന അമേരിക്കക്കാരെ ചെയ്ത പണ്നിയാ പോലും.. അവരുടെ കയ്യിലെ നാട്ടുകാരുടെ രഹസിയ്ങ്ങല്‍ മുഴുമ്നും  ചോര്‍ത്തിയെടുക്കുന്ന എന്തോ കുന്ത്രാണ്ടം ഉണ്ട് പോലും ......

ടി വീ യീലോക്കെ ഇപ്പൊ അതുമാത്രം ഇപ്പൊ കാണിക്കണേ  ... നിങ്ങക് അറിയാല്ലോ ഞമ്മ ഐഡിയ സ്ട്രസിന്ങ്ങേര്‍ പാരിജാതം സീരിയലും ഒക്കെ കാണാറുള്ളു....വേറ വാര്‍ത്ത‍ വായിക്കണ ചാനല്‍ ഒന്നും ഞമ്മ  കന്നാറില്ല  

പിന്നെ മുനീര്‍ സയിബ്ട്നെ ടി വീ അത് നമക്ക്  ഹാറാമമണ് താനും.
ഓറ ആ ടി വീ യിലുടെ ഞമ്മളെ കുഞ്ഞാലികുട്ടി സയിബിനെ എന്താക്ക പറഞ്ഞതാ .......അതോണ്ട ഇപ്പൊ ഈ ടി വീ കാര് പറയുന്നത് ഉള്ളത് തന്നെ ആയിരിക്കു എന്നാ സുബൈദയ പറയന്ന.

 ഇതൊക്കെ കേട്ടപ്പോള്‍ ഞമ്മക്ക് ആകെ ബേജാറായി.... ഞാന്‍ ഈ സുബൈദയോട്  എന്തക്കെ സൊറ പറഞ്ഞതാ.
 അങ്ങനെ പറയണ കൂട്ടത്തില്‍ നിങളെ ഉമ്മനെയും പെങ്ങമാരെയും കുറിച് എന്തൊക്കയോ പറഞ്ഞു പോയിട്ടുണ്ട് 
 അതൊക്കെ  ഓര്‍ക്കുമ്പോള്‍  എന്റെ ഖല്ബ് പടപടന്ന  ഇടിക്കെന്ന.

പണ്ട് നിങ്ങ നമക്ക് അയച്ച കത്തുകള്‍ വായിച്ച നമ്മ ഒരുപാടു സന്തോഷിച്ചിട്ടുണ്ട് ഇപ്പൊ പക്ഷെ ഇപ്പൊ അത് ഒര്കുമ്പോള്‍  നമ്മളെ നെഞ്ചിലെ  തീയാന്നു

‍ഇനി നിങ്ങ കത്തയ്ക്കുമ്പോള്‍ അതില  ബെണ്ടാത്ത ബര്‍ത്തനം ഒന്നും എഴുതിയീക്കരുത്   എന്ന്  പറയാനാ ഞമ്മ ഇപ്പൊ ഈ കത്തെഴുതുന്നത്

‍ആര്‍ക്ക് അറിയാം, അമേരിക്കകാര്‍ ഓരെ ആ കുന്ത്രാണ്ടം വെച്ച ഇതൊക്കെ വായിക്കുണ്ടോ എന്ന്‍!


എന്ന്
സ്വന്തം ആമിന

4 comments:

  1. ആര്‍ക്ക് അറിയാം, അമേരിക്കകാര്‍ ഓരെ ആ കുന്ത്രാണ്ടം വെച്ച ഇതൊക്കെ വായിക്കുണ്ടോ എന്ന്‍!

    ഉറപ്പ് പറയാന്‍ പറ്റില്ല. ഉത്തമ വിശ്വാസത്തില്‍ പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നത് മര്യാദകേടാണ്.

    ReplyDelete
  2. ആമിനാത്താടെ ബെഷമം മനസിലായി.. :)

    അച്ചരതെറ്റ് കോറേണ്ട് :(

    ReplyDelete
  3. അത് പിന്നെ ബഷീര്‍ നമ്മുടെ കോഴിക്കോട് കണ്ണൂര്‍ ഭാഗത്ത് ഭാഷയുടെ ഒരു സ്റ്റൈല്‍ ഇങ്ങനയ ...... അല്ലതെ അക്ഷര തെറ്റ അല്ല ....അതാ ആമിനയുടെ ഒരു രീതി
    താങ്കളുടെ കമന്റ്‌ നന്ദി .
    അജി

    ReplyDelete