Sunday, August 28, 2011

ചില നാറാത്ത് ഭ്രാന്തുകള്‍

"വലതുകയ്യ് കൊണ്ട് കൊടുക്കുന്നത് ഇടതുകയ്യ അറിയരുത്" എന്നാന്നു നാടന്‍ പഴമൊഴി ......അത് മനസ്സില്‍ഉള്ളത് കൊണ്ടന്നു കാരണവരുടെ വീടിന്റെ വേലിക്കല്‍ ചെന്ന് നിന്ന് നാലു തെറിവിളിച്ചത്‌.
അപ്പന്‍ അപ്പുപ്പന്‍മാര്‍ കിടന്ന കട്ടില്‍ മുതല്‍ ഇളയ കാര്‍ണ്നവര്‍ക്ക് കൊടുത്ത ഇളനീര്‍ വരെ തെറി കേട്ട് നാണം കെട്ടൂ.

സഹികെട്ട തറവാടിയായ കാരണവര്‍ തന്റെ കണക്കുപിള്ളയെ വിളിച്ചു പഴയ കന്നക്ക് പുസ്തകം പൊടിതട്ടിയെടുത്തു .......ഇരു മെയ്യും ഒരു ഹൃദയവും ആയി നടന്ന കാലത്ത് നല്‍കിയ സഹായങ്ങള്‍ ഒക്കെ അങ്ങോട്ട് വിളിച്ചൂ കൂവാന്‍ തുടങ്ങി.

പണ്ട് നമ്മുട നാട്ടിന്‍ പുറങ്ങളില്‍ അയല്പക്കാര്‍ ആയ സ്ത്രികള്‍ പരസ്പരം വഴക്ക് കൂടുമ്പോള്‍ അവര്‍ കയ്മാറിയ സഹായങ്ങള്‍ പരസ്പരം വിളിച്ചൂ പറയാറുണ്ട് ....പക്ഷെ അവിടെ ഒരു തേങ്ങയോ, ഒരു പറ നെല്ലോ കൂടി വന്നാല്‍ പത്തു രൂപ വായ്പ്പ കൊടുത്തതോ മറ്റോ ആയിരിക്കും ......രണ്ടു ദിവസം കഴിഞ്ഞാല്‍ അവര്‍ പിണക്കം മറന്നു വീണ്ടും പരസ്പരം സഹായിക്കും.

പക്ഷെ ഇത് അതുപോലെ അല്ല .....കൊടുത്തത് ഇരുപതിനായിരം രൂപയും ......മുന്ന് ഫാന്‍നും ........പിന്നെ പിണക്കം അത് ഇനി ഒരു പത്തു ജന്മം കഴിഞ്ഞാലും തീരാനും പോകുന്നില്ല...
അതുകൊണ്ട് "കടലില്‍ കളഞ്ഞാലും ഒന്ന് എണ്ണിയിട്ട് കളയുന്നതല്ലേ നല്ലത്" എന്ന് കാര്‍ണ്നവര്‍.

വെറുതേ വേലിയില്‍ ഇരിക്കുന്ന അതിനെ എടുത്തു എവിടെയോ വച്ചതു പോലെയായി തെറി വിളിക്കാന്‍ ചെന്ന മരുമകന്റെ അവസ്ഥ ....ഇനി ഇപ്പോള്‍ വിട്ടില്‍ വിരുന്നു വരുന്ന മൂരാച്ചികള്‍ അടുക്കളയിലെ തവി മുതല്‍ ഫാന്‍ വരെ നോക്കി ഒന്ന് ചിരിക്കും....ഇനി കുറച്ചു കാലത്തേക്ക് സ്വന്തംമായി ഒന്നും വാങ്ങിയ്ക്കതിരിക്കുന്നതാ നല്ലത്.

പിന്‍ കുറിപ്പ് : ഇനി മുതല്‍ എല്ലാറ്റിനും ഒരു കന്നക്ക് വയ്ക്കുന്നത് നല്ലതാ എപ്പോഴാ ആരൊക്കയ എന്തൊക്കയ വിളിച്ചുപറയുക എന്ന് പറയന്‍ പറ്റില്ലാ.

Saturday, August 27, 2011

ബ്രയ്കിംഗ് ന്യൂസ്‌ .......

ബ്രയ്കിംഗ് ന്യൂസ്‌ ....... പാഞ്ഞ്ജലി തന്‍റെ അമ്മായി അമ്മയുടെയും , ഭര്‍ത്താവിന്റെയും, നാല് സഹോദരങ്ങള്‍ളുടയും പേരില്‍ പരലോകത്തെ കോടതിയില്‍ സ്ത്രീ പീഡനത്തിനു കേസ് കൊടുത്തു
ഉടന്‍ തന്നെ ന്യായാധിപന്‍ ഉത്തരവിട്ടു "ഇനി ഒരു ഉത്തര് ഉണ്ടാകുന്നത് വരേ പരലോകത്ത് കേരളത്തില്‍ നിന്നും ഉള്ള എല്ലാ പത്രങ്ങളും,ടി വീ ചാനലലുകളും നിരോധിച്ചിരിക്കുന്നു"

Tuesday, August 23, 2011

പാട്ടിന്റെ പാലാഴി

കേരളത്തില്‍ എന്നും വിലകുറവില്‍ കിട്ടുന്ന ഒരു സാധനം ഏതാന്നു എന്ന് പറയാമോ ......വെറുതേ ആലോചിച്ചു സമയം കളയണ്ട .....അത് മറ്റൊന്നും അല്ല ... അതാന്നു വിവാദങ്ങള്‍ .....
ഇത്തവണ ഐസ്ക്രീമോ ...ബെര്‍ലീന്‍നോ .... അല്ല ശുദ്ധ മലയാളം അതാന്നു വിഷയം.

ടീവിയില്‍ റിയാലിറ്റി ഷോ അവതാരികയുടെ കൊഞ്ചികുഴയല്‍ അല്‍പ്പം അതിരുകടക്കുന്നു എന്ന് ഒരു പ്രശസ്ത താരം .......അതും അവ്തരികയ്ടെ ചാനല്ല്‍ന്റെ റിയാലിറ്റി ഷോയുടെ വേദിയില്‍ വച്ച് തന്നെ പറഞ്ഞു ........ അദ്ദേഹം ഉദേശിച്ച അവതാരികയുടെ മുന്നില്‍ വച്ച് തന്നെ ......ഇത് ഒരു അല്പം കടന്ന കയ്യ് ആയിപോയില്ലേ എന്ന് ഒരു കൂട്ടര്‍ ? അല്ല പറഞ്ഞത്‌ കുറഞ്ഞു പോയിഎന്ന് മറ്റൊരു കൂട്ടര്‍ . .

എന്നാല്‍ പാപം ചെയാത്തവര്‍ കല്ലെറിയു എന്ന് പറഞ്ഞപോലെ കഥാനായിക ഒരു വാരികയില്‍ മറുപടി പറഞ്ഞു ......അതും കുറച്ചു കടുത്ത ഭാഷയില്‍ .....

മലയാളം ചാനലുകള്ളില്‍ ഒരിക്കലും കണ്ടു കിട്ടാത്ത വംശനാശം വന്ന ഒരു സംഗതിയന്നു ഈ പറഞ്ഞ ശുദ്ധ മലയാളം ....എന്തിനു പറയുന്നു ഈ പറയുന്ന നമ്മുടെ ഒക്കെ വിടുകള്ളില്‍ ഇപ്പോള്‍ ചെറിയമ്മ ....കുഞ്ഞമ്മ ..ഇളയമ്മ.... അമ്മവന്‍ ഇതൊക്കെ പോയി ആന്റിമാരും ആംഗിള്‍മാരും അല്ലെ ( അതും നമ്മള്‍ നന്നായില്ല ഉച്ചരിക്കുന്നത് )....ഫോണ്‍ ഇന്‍ പ്രൊഗ്രമീല് വിളിക്കുന്ന നമുടെ വിട്ടമ്മമാര്‍ ഇപ്പോള്‍ ഹൗസ് വൈഫ്‌ മാരായി .......പിന്നെ എന്തിനു പാവം നമ്മുടെ കഥ നായികയെ കുറ്റം പറയണം.

പിന്നെ റിയാലിറ്റി ഷോ അത് വെറും ഒരു ഷോ........ ആരുടെ കഴിവാന്നു അവിടെ തെളിയിക്ക് പെട്ടിട്ടുള്ളത്?
വെറുംഷോ ....ഒരു യാത്ര്‍ത്യ്വും ഇല്ലാത്ത റിയാലിറ്റി ഷോ....അവര്‍ ഇപ്പോഴും ചോദിക്കുനത് ഒന്ന് മാത്രം ...കരയാന്‍ അറിയാമോ? നിലവാരമില്ലാത്ത തമശ ജഡ്ജസ് പറഞ്ഞാല്‍ അന്തം വിട്ടു ചിരിക്കുമോ ? ഇംഗ്ലീഷ് അറിഞ്ഞാല്ലും ജഡ്ജസിന്റെ മംഗ്ലീഷ് അന്ന് ഇംഗ്ലീഷ് എന്ന് സമ്മതിക്കുമോ ? കുടുബത്തില്‍ ദരിദ്രം ഉണ്ടെഗില്‍ നന്നായിരുന്നു ... പിന്നെ പാട്ട് അത് കുറച്ചു അറിയാമെഗില്‍ കൊള്ളാം. ജഡ്ജസ് സംഗതി പോയി എന്ന് പറഞ്ഞാല്‍ അങ്ങ് സമ്മതിച്ക്കണം ....അത്രതന്നെ.

പിന്നെ വന്നിരിക്കുന മാറ്റരു വിവാദം പ്രശ്സ്ത്ര (?) ഗായികയുടെ വകയന്നെ .... നമ്മുടെ നാട്ടില്‍ നന്നായി പാടുന്ന ഗായകന്‍മാരും ഗായികമാരും ഉള്ളപ്പോള്‍ എന്തിനു കഷ്ട്റെപെട്ടു മലയാളം പാട്ടുകള്‍ പാടുന്ന അന്യ ഭാഷക്കാരികെള്ള കൊണ്ട് വരുന്നു ? ...വളെര നല്ല ഒരു ചോദിയം.

ഉടനെ വന്നു അതിനു മറുപടിയും അതും പ്രശസ്തനായ (?) ഒരു സംഗീതഞ്ജന്‍ വക ...ഇത് വെറും അസുയ മാത്രം...മലയാളം അറിയാത്ത ആ അന്യനാട്ടുകാരി ‍ പടുന്നനത് കേട്ട് പഠിക്കാന്‍ ഒരു ഉപദശവും.....

ഒരു സിനിമയില്‍ പപ്പു പറഞ്ഞത് പോലെ "നിയ്ക്ക് നീ ആരാന്നു എന്ന് അറിയില്ലെഗില്‍ നീ എന്നോട് ചോദിക്ക് നീ ആരാന്നെന്നെ നിനക്ക് ഞാന്‍ പറഞ്ഞു തരാം നീ ആരാന്നെന്നെ" ..എന്നാ പോലെ മലയാളം നന്നായി പാടുന്ന മലയാളി ഗയികയോടെ ആ ഭാഷ കഷ്ടിചു പാടുന്ന ഗായികയെ കണ്ടു പഠിക്ക് എന്ന് പറയുന്നതില്ലേ യുക്തി എത്ര ചിന്തിച്ചിട്ടും മന്സില്ലകുന്നില്ല

പിന്‍ കുറിപ്പ് : അപ്പോള്‍ ഈ റിയാലിറ്റി ഷോകല് മുഴുവന്‍ നടത്തിയിട്ട് ഒരു നല്ല ഗായികയോ ഗായകനയോ കണ്ടെത്താന്‍ കഴിഞ്ഞില്ലേ ? അതോ മലയാളം കുറച്ചു കുറച്ചു പറയുന്ന ഗായികയും അവതരികയും മതി മലയാളിക്ക് എന്ന് ഇവരൊക്കെ അങ്ങ് തീരുമാനിച്ചോ ? റിയാലിറ്റി ഷോ യേശുദാസിന്റെ പ്രതികരണം കണ്ണന്‍ ഇവിടെ ക്ലിക്ക് ചെയ്ക

Monday, August 22, 2011

അരാഷ്ട്രയിക്കാരന്‍

അണ്ണാ ഹസാരെ ഒരു അരാഷ്ട്രയിക്കാരന്‍ന് എന്നും.... രാജിയത്ത് അരാഷ്ട്രയിവാദം വളര്‍ത്തുകയും ചെയുന്നു എന്ന് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്‌ ഉള്‍പെട ഉള്ള ‍ പ്രധാന രാഷ്ട്രിയ പാര്‍ട്ടികള്‍ പറഞ്ഞു വരുന്നത്
ഹസാര എന്നാ അരാഷ്ട്ര്യിയക്കാരന(?) എങ്ങനെ ഈ പറഞ്ഞ രാഷ്ട്രിയ നേതാക്കള്‍ക്ക് കിട്ടാത്ത ജനപിന്തുന്ന കിട്ടി ?
ശക്തമായ ഒരു രാഷ്ട്രിയ നിലപാട് സ്വികരിക്കാന്‍ നമ്മുടെ പ്രതിപക്ഷ് രാഷ്തൃയപര്‍ത്ടികള്‍ക്ക് കഴിഞില്ല എന്ന സത്യം മറച്ചു വെച്ചുകൊണ്ടാന്നു സോമനാഥ ചാറ്റര്‍ജി യും സീ .കെ . ചന്ദ്രപ്പനും പോലുള്ളവര്‍ ജങ്ങല്ലേ നോക്കി അരാഷ്തൃയക്കാര്‍ പിന്നാലെ പോകുന്നു എന്ന് പറയുന്നത്. സ്വന്തം പാര്‍ട്ടിയിലെ തമ്മില്‍ തല്ലും വിഭഗിയ്തയം തീര്‍ക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയില്‍ ജാനകിയ പ്രശങ്ങള്‍ മറന്നു പോകുന്നവര്‍ ജങ്ങല്ലേ കുറ്റം പറയുമ്പോള് ‍ഓര്‍ക്കേണ്ട ചിലകാരിയങ്ങള്‍ ഉണ്ട് ജനങ്ങള്‍ വിഡ്ഢിക്കള്‍ അല്ല....സ്പെക്ടറും പോലുള്ള വിഷയത്തില്‍ എത്രമാത്രംശക്തമായപ്രക്ഷോഭം നടത്തി? വിലകയറ്റം ജനത്തിന്റെ നടുവുടിക്കുമ്പോള്‍ നിങള്‍ എന്ത് ചെയ്തു ?മൂന്നാറില്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കൈ വെട്ടാനും കാല്‍ വെട്ടാനും വന്നവരുടെ കൂട്ടത്തില്‍ നിങ്ങല്ലും ഉണ്ടായിരുന്നു ഇപ്പോള്‍ എവിടാ പോയി നവീന മുന്നാര്‍?അവിടെ എത്ര രാഷ്തൃയ്ക്കാര്‍ക്ക് റിസോര്‍ട്ടുകള്‍ ഉണ്ട് ? ദേശിയതലത്തില്‍ ആയാലും പ്രാദേശിക തലത്തില്‍ലായാലും അഴിമതി പോലുള്ള ജാനകിയ പ്രശന്ളില്‍ ഈ പറഞ്ഞ രാഷ്ട്രിയ പ്രസ്ഥാനെഗ്ല്‍ പലപ്പോഴും ഉറക്കം നടിച്ചു....... ഉറങ്ങുന്നവനെ ഉണര്‍ത്താം പക്ഷെ ഉറക്കം നടിക്കുന്നവ്നെയോ..... അത് കൊണ്ടാന്നല്ലോ വീ എസ് എന്ന രാഷ്തൃയ്ക്കാരന്‍ പോലും പലപ്പോഴും താന്‍ ‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ജാനകിയ പ്രശ്നഗള്‍ക്ക് ജന പിന്തുന്ന കിട്ടാന്‍ അരാഷ്ട്രിയക്കാരന്‍ ആകേണ്ടി വരുന്നത്....ഒരു ജനാതിപത്യ രാജിയ്തിനു അരാഷ്ട്രിയവാദം ഒരിക്കലും ഗുണം ചെയ്യില്ല എന്ന് വക്തമായ കാഴിച്ച്പടുള്ള ഒരു ജനതയുടെ മുന്നില്‍ തല കുനിച്ചുനില്കേണ്ട അവസ്ഥ നിങള്‍ സ്വയം ഉണ്ടാക്കിയതാന്നു അത് തിരുത്താ കാലത്തോളം ജനഗ്ല്‍ ഹസരമാരുടെ പിന്നില്‍ അണിനിരക്കും...
പിന്‍കുറിപ്പ് : ഒരു പാര്‍ലിമെന്റ് അംഗം എന്ന നിലയില്‍ കിട്ടുന്ന ഈ വലിയ അനൂകൂളിയ്ങ്ങ്ല്‍ അവരെ വഴി തെറ്റിക്കും..എ കെ ജി

Friday, August 19, 2011

മാന്ത്രികവടി

എല്ലാ മന്ത്രി പുംഗവന്‍മാരൂം വിദൂഷകന്‍മരൂം എത്രയും പെട്ടന്ന് രാജസദസ്സില്‍ ഹാജരാകാന്‍ മഹാരാജാവു തിരുമാന്‍സ്സ്സു അറിയിച്ചുകൊള്ളുന്നു .....

വിളംബരം കേട്ടതും കിട്ടിയ വണ്ടിക്ക് മന്ത്രി പുംഗവന്‍മാര്ര് രാജസദസ്സില്‍ ഹാജരായി. ....

വിദൂഷകന്‍മാര്‍ രാജ്സിംഹാസനതിന്റെ കാലുകള്‍ പരിശോധിച് ഉറപ്പുവരുത്തി "ഇല്ല നാം ഭയപെട്ടപോലെ രാജ്സിംഹാസനതിന കുഴപ്പം ഒന്നും ഇല്ല ..... അതിന്റെ കാലുകള്‍ക്ക് ചെറിയ ഇളക്കം മത്രമ ഉള്ളു പേടിക്കാന്‍ ഒന്നും ഇല്ല"
മഹാരാജാവ് തിരുമനസ്സ് അമ്മ തിരുമനസിന്റെ പിന്നാലെ രാജസദസ്സിലക്ക് കടന്നു വന്നു ... രാജാവ്‌ സിംഹാസനത്തില്‍ ആസനം പാതി കൊള്ളിച്ചു ഉപവിഷ്ടനായി...

"പ്രിയപ്പെട്ട മന്ത്രിപുംഗവന്‍മാരെ..... കുറച്ചു ദിവസമായി നമ്മുടെ കൊട്ട്ടരത്തിന് പുറത്തു ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു ...നാട്ടില്‍ പെരിച്ചായികളുടെ ശല്ലിയം കൂടിവന്നിരിക്കുന്നു നമ്മുടെ കൊട്ടാരത്തിലെ പത്തായത്തിലും പെരിച്ചയികള്‍ ഉണ്ട് എന്നും അവ പത്തായം കൊള്ളയടിക്കുന്നു എന്നുമാന് അവരുടെ പരാതി

ഉടനെ പോലീസെ മന്ത്രി പറഞ്ഞു ...നമ്മുടെ ഭടന്‍മാര്‍ ഇതിനകം ദ്രാവിഡ നാട്ടില്‍ നിന്നും വന്ന രണ്ടു പെരിചായികളെ പിടിച്ചു തുറഗില്‍ അടച്ചില്ലേ ..മുഴുവന്‍ പെരിച്ചയികല്ല്ലെയും പിടിക്കാന്‍ നിന്നാല്‍ അങ്ങയുടെ സിംഹാസനം തന്നെ നഷ്ട്ടപെടും..വംഗദേശത്തെയും ദ്രാവിഡ ദേശത്തും നാട്ടുരാജാക്കന്മാരുടെ കപ്പം കൊണ്ടുമാത്രംമാന്ന അങ്ങ് ഈ സിഹാസനത്തില്‍ ഇപ്പോള്‍ വിഴതിരിക്കുന്നത്.

പക്ഷെ ഞാന്‍ രാജാവാണ് അത് കൊണ്ട് ജന്ത്തിനോടെ എന്തെഗിലും മറുപടി പറയണം ...

"ഇല്ല മഹാരാജന്‍ എങ്ങു ഇത്ത്രയോന്നും ഭയപെടെന്ട്ട കാരിയം ഇല്ല അങ്ങെയേ രാജാവായി വാഴിച്ചതൂ അമ്മ മഹാറാണിയന്നു ...ജനത്തിന്റെ സമ്മതിദാനം അങ്ങയ്ക്ക് ഒരുവിഷയംമേ അല്ല" മറ്റൊരു മന്ത്രി പുംഗവന്‍ രാജാവിനെ ആശസിപ്പിച്ചു.

"അവരുടെ നേതാവ് ഒരു പടുകിഴവനാ...... നാം നമ്മുടെ ചില വിദൂഷകന്‍മരെകൊണ്ട് അയാള്‍ക്കെതിരെ പരദൂഷണം പ്രച്ചരിപ്പിച്ചുനോക്കി പക്ഷേ ഒന്നും ജനങ്ങള്‍ വിശ്വസിച്ചില്ല" അമ്മ മഹാറാണി പറഞ്ഞു.

"നമുക്ക് അവനെ പടിച്ചു തൂരഗില്ടച്ചാലോ" ...വിവരം ഇല്ലാതാ വിവരാവകാശ വകുപ്പുമന്ത്രി പറഞ്ഞു ..

"വേണ്ട വേണ്ട ഒരു ആസ്വമിയെ പിടിച്ചതിന്റെ പുകിലെ ഇപ്പോഴും തീര്‍ന്നിട്ടില" ...പോലീസെ മന്ത്രി ഇടപെട്ടു

"ഇതിലും നമുക്ക് ലോകപോലിസ്നോടെ അഭിപ്രായം ചോദിച്ചൂ നോക്കിയാലോ ...ഇപ്പോഴ്യന്ങ്ങില്‍ ചുകപ്പന്‍മാരെ പേടിക്കെണ്ടാല്ലോ അവരിപ്പോള്‍ വംശനാശം വന്ന് പോയില്ലേ" ..മഹാരാജാവ് പറഞ്ഞു

"വേണ്ട മഹാരാജന്‍ ഇതിനു പിന്നില്‍ ലോകപോലിസ്ന്റെ വെളുത്തകയ്യുകള്‍ ഉണ്ടെന്ന നമ്മുടെ ചാരന്മാര്‍ പറയുന്നത്" പോലീസ് മന്ത്രി പറഞ്ഞു

"എന്നാല്‍ നമുക്ക് അനന്തരവനെ വിളിച്ചു ചോദിക്കാം ..നല്ലൊരു നടന്‍ അല്ലെ ഒരു ഒരു വഴി കണ്ടെത്തതിരിക്കില" പട്ടാളം മന്ത്രി മൊഴിഞ്ഞു

മനസ്സില്ലാ മനസ്സോടെ മഹാരാജവൂ അനന്തരവനെ വിളിക്കാന്‍ ആളെവിട്ടു

രാജസദസ്സില്‍ലേക്ക് എഴുന്നള്ളിയ അനന്തരവന്‍ പറഞ്ഞു " ഞാന്‍ ഈ ശുംഭന്‍മാരൂടെ കുടിലുകളില്‍ പോയി അന്തിയുരങ്ങിയിട്ടും പഴംകഞ്ഞി കുടിചിട്ടുപോലും അവന്‍മാര്‍ എന്നെ ആലുവ മണ്ണാപുറത്തു കണ്ട ഭാവം കന്നിക്കാറില്ല എല്ലാവരും ഇപ്പോള്‍ ആ കിഴവന്റെ പിന്നാലയാ"

"മകനെ നീ ഈ രാജ്സിംഹാസനതിന്‍ അനന്തരഅവകാശി അന്ന് ..എന്തങ്ങില്ലും വഴികണ്ടത്തന്നം" അമ്മ മഹാരാന്നി പറഞ്ഞു

"അവരുടെ കയ്യില്‍ പെരുച്ച്ചയികല്ലെ പിടിക്കാന്‍ നല്ലൊരു കെണി ഉണ്ട് എന്നല്ലേ അവര്‍ പറയുന്നത് ...അനന്തരവന്‍ ചോദിചൂ

"അതെ മന്കനെ" അമ്മ മഹാറാണി പറഞ്ഞു

മന്നികൂരുകള്‍ നീണ്ട ചര്‍ച്ചകള്‍ക് ഒടുവില്‍ രാജാവ്‌ മട്ടുപ്പാവില്‍ വന്നു പ്രജകളോട് പറഞ്ഞു

"പ്രിയപ്പെട്ട പ്രജകളലെ ഈ രാജ്യത്ത് പെരിച്ച്ചയിക്കല്ലേ പിടിക്കന്നുള്ള കെന്നി ഉണ്ടാക്കന്‍ ഉള്ള അധികാരം രാജാവിനും രാജസദസിന്ന്നും മത്ര്മ്മേ ഉള്ളു അത് കൊട്നു
നിയമം ലങ്ഘിച്ചതിന്നു കെന്നി ഉണ്ടാക്കിയ ആ വൃധന്നെ പിടിച്ചു തുറഗ്ഗില്‍ അടക്കാനും ..... പെരുച്ച്ചയികല്ലേ പിടിക്കാന്‍ മാന്ത്രിക വടി ഒന്നും നമ്മുടെ കയ്യിലോ രാജിയത്തോ ലഭ്യ്മല്ലത്തുകൊണ്ട് ചൈനയില്‍ ഇറ്റലിയിലോ മറ്റോ ലഭ്യംണോ എന്ന് നോക്കാന്‍ നമ്മുടെ അന്തരവനെ ഉടനെ അവിട്ക്ക് അയക്കുവാനും നാം തീരൂമാനിചിരിക്കുന്നു ..എന്റെ പ്രിയപെട്ട്ട പ്രജക്കള്‍ക്ക് വേണമെഗില്‍ കുറച്ചു ദിവസം നമ്മുടെ കൊട്ടരവാതിക്കേല്‍ നിന്ന് കുറച്ചു മുദ്രാവാക്കിയം വിളിച്ചു മടങ്ങി പോകാം" ഇത്രയം പറഞ്ഞു രാജാവ്‌ അന്തപുരത്തില്ലേക്ക് മടങ്ങിപോയി ....പിന്നാലെ പെരുച്ചായികളും .....

Wednesday, August 17, 2011

മഹാത്മാവ്

ചിത്രഗുപ്ത പുറത്തു വന്നു നില്‍ക്കുന്നവന്റെ കരിയത്തില്‍ നാം എന്ത് തീരുമാനം എന്ടുക്കും
പ്രഭോ.... വലിയ ധനികന്‍ ആയിരുന്നിട്ടും അവന്‍ ജിവതതില്‍ നല്ല കരിയങ്ങ്ല്‍ മാത്രമേ ചെയ്തുള്ളൂ ....ധാന ധര്‍മങ്ങള്‍ ഒരു പാട് ചെയ്തിട്ടുണ്ട് സ്വന്തം വേലക്കരനോടെ പോലും വളരെ സ്ന്ഹേഹവും ബഹുമാനവും കാണിച്ചിരുന്നു...തീര്‍ച്ചയും അവന്‍ സ്വര്‍ഗ്ഗ രാജിയത്തിനു അര്‍ഹനാണ്.
പക്ഷ ഒരു പ്രശനം ഉണ്ട് ചിത്രഗുപ്ത ....... കഴിഞ്ഞ ജന്മത്തില്‍ അവന്‍ എന്നും ഈശ്വരനെ വിളിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു അവനെ ദുഷന്ടനായ മുതലിയോടു പ്രതികാരം ചെയ്യാന്‍ ഒരവസരത്തിനു വേണ്ടി....ആ മുതലാളിയ അവന്റെ ഇപ്പോഴത്തെ വേലക്കാരന്‍...അങ്ങനെ പ്രതികാരം ചെയ്യാന്‍ കിട്ടിയ അവസരം കളഞ്ഞിട്ടു വന്നു നില്‍ക്കുന്നു നിക്ര്ഷ്ട്ടജീവി ....

പക്ഷെ ...അതു അവന്റെ മഹത്വം ഒന്നുകൂടി വര്‍ധിപ്പികുന്നു പ്രഭു അവന് തീര്‍ച്ചയും സ്വര്‍ഗരാജ്യം അര്‍ഹിക്കുന്നു

എന്റെ ചിത്രഗുപ്ത അതല്ല പ്രശനം ...ഇവന്‍ അവന്റെ വേലക്കാരനോട്‌ സകല വിര്തീകെടും കാണിക്കും എന്നും അങ്ങനെ ഇവിടാ വരുമ്പോള്‍ ഇവനെ നരകത്തിലോട്ടു പറഞ്ഞു വിടാം എന്നാ ഞാന്‍ കരുതിയത്‌ ....എന്നിട്ട് അവന മെറിറ്റ് എന്ന് പറഞ്ഞു കയ്യുംവീശി വന്നിരിക്കുന്നു

ആകെ ഒരു മെറിറ്റ്‌ സീറ്റ്‌ ബാക്കി ഉണ്ടായിരുന്നത് അതു ഞാന്‍ ഒരു പാവം NRI ക്ക് വെറും 50 ലക്ഷത്തിനെ പറഞ്ഞു വച്ചിരിക്കുകയ ...പിന്നെ ഇവന് ഞാന്‍ എവിടനിന്നും എടുതുകൊടുക്കും സീറ്റ്‌

എന്നാല്‍ നുക്ക് ഒന്ന്‍ അരമനയിലേക്ക് വിളിച്ചു നോക്കാം അവര്‍ക്കും ഉണ്ടല്ലോ ഇവിടെ മെരിറ്റിലും മാനേജ്‌മന്റ്‌ലും ക്വാട്ട

ഞാന്‍ വിളിച്ചത ....പുതിയ രണ്ടു സെക്യൂരിറ്റികാരെ കൂടി വച്ചിട്ടുണ്ട് അവര ഇങ്ങോട്ട് പറഞ്ഞു വിടും എന്ന് പറഞ്ഞു

എന്നാ ...ആശ്രമത്തിലേക്ക് ഒന്ന് വിളിച്ചൂ നോക്കാം ...

വല്ല സുനാമിയും മറ്റോ അന്ങ്ങില്‍ നോക്കാം ...സീറ്റ്‌ന്റെ കാരിയം പറഞ്ഞു വിളിക്കേണ്ട എന്ന് പറഞ്ഞു

എന്നാ കുറ്റിപ്പുറം കാരനെ വിളിച്ചു നോക്കാം ...പ്രഭോ

ഹും .... ഇതും പറഞ്ഞു അങ്ങോട്ട ചെന്നാല്‍ പോത്തിനെ വെട്ടി ബീഫ് ബിര്യാണി ഉണ്ടാക്കും എന്ന് പറഞ്ഞു

എന്നാല്‍ ഇത് തന്നെ പറ്റിയ അവസരം പ്രഭോ..... ആ മെറിറ്റ്‌ സീറ്റ്‌ അവനു തന്നെ കൊടുക്കണം പ്രഭു ....ആ മത്തായ ത്യാഗ ത്തിലൂടെ അങ്ങ് ലോകത്തിനെ മുന്‍പില്‍ വലിയൊരു മഹാനായി മാറും ...നാളെ മുതല്‍ മാധ്യമ സ്യ്ന്ധികെട്ടുകള്‍ അങ്ങയെ മഹാനയ കാലന്‍ എന്ന് പുകഴ്യ്തും പ്രഭോ... പിന്നെ ഒരിക്കലും ജനങ്ങള്‍ അങ്ങയെ വെറും കാലന്‍ എന്ന് വിളിക്കില അവര്‍ അങ്ങേയെ മഹാനായ കാലന്‍ എന്നുവിളിക്കും .....എങ്ങനെയുണ്ട് ഐഡിയ പ്രഭോ ....മനസില്‍ ലെടു പൊട്ടിയോ

ഒരു നിമിഷം ആലോചിട്ടു കാലന്‍ പറഞ്ഞു ....ഒന്നല്ല രണ്ടു ലെടു പൊട്ടി

Monday, August 15, 2011

ജനനം

മുട്ടതോട് അഭിമാനത്തോടെ പറഞ്ഞു "കുഞ്ഞേ നീ സുഖംമായി വളര്‍ന്നോ ഞാന്‍ നിനെക്ക് കാവല്‍ ഉണ്ട്"
തോടു കൊത്തി പൊട്ടിച്ചു പുറത്തുവന്ന കോഴികുഞ്ഞു തോടിനെ നോക്കി പറഞ്ഞു "എന്നൊട കളി"