Showing posts with label രാഷ്ട്രിയം. Show all posts
Showing posts with label രാഷ്ട്രിയം. Show all posts

Sunday, September 4, 2011

ആമിനയുടെ വേവലാതികള്‍

പ്രിയപ്പെട്ട ഇക്ക

നിങ്ങക് സുഖം തന്നെ എന്ന് ബിചാരികുന്നു ....ഈ കത്ത് കിട്ടുമ്പോള്‍ നിങ്ങ  വിചാരിക്കും  രണ്ടിസം മുന്‍പല്ലേ  ഒരു കത്ത് അയച്ചിനനെനന്

എന്റെ ഇക്ക  രണ്ടുമുന്നു ദിവസം ആയിട്റ്റ് ഞമ്മക്ക് ഒരു മനസമാധാനം ഇല്ല......നമ്മുടെ സുബൈദ വന്നു പറയന്ന കരിയങ്ങള്‍ കേട്ടിട് ഞമ്മ  ആകെ ബേജാറായിരിക്ക.. .

ഇങ്ങള അറിഞ്ഞ... ഞമ്മളെ കുഞ്ഞാലികുട്ടി സയിബ്നെ പറ്റ്യീ ആ മുനീര്‍ സബിബ് ഓറ കേട്ട്യിലോടും, ചെങ്ങയിമാരോടും  പറഞ്ഞ കരിയങ്ങല്‍  മുഴുമ്നും പത്രത്തിലും ടി വീ യിലും വന്നിരിക്കണേ  പോലും!

ഓര് അവരോടൊക്കെ  സ്വകയിട്റ്റ്  പറഞ്ഞതാ  പോലും അതിപ്പോ  നടുമുഴ്ക്കണേ  പാട്ടായി എന്നാ സുബൈദയോട്  പറഞ്ഞത്

ആ ഹറാം പെറന്ന അമേരിക്കക്കാരെ ചെയ്ത പണ്നിയാ പോലും.. അവരുടെ കയ്യിലെ നാട്ടുകാരുടെ രഹസിയ്ങ്ങല്‍ മുഴുമ്നും  ചോര്‍ത്തിയെടുക്കുന്ന എന്തോ കുന്ത്രാണ്ടം ഉണ്ട് പോലും ......

ടി വീ യീലോക്കെ ഇപ്പൊ അതുമാത്രം ഇപ്പൊ കാണിക്കണേ  ... നിങ്ങക് അറിയാല്ലോ ഞമ്മ ഐഡിയ സ്ട്രസിന്ങ്ങേര്‍ പാരിജാതം സീരിയലും ഒക്കെ കാണാറുള്ളു....വേറ വാര്‍ത്ത‍ വായിക്കണ ചാനല്‍ ഒന്നും ഞമ്മ  കന്നാറില്ല  

പിന്നെ മുനീര്‍ സയിബ്ട്നെ ടി വീ അത് നമക്ക്  ഹാറാമമണ് താനും.
ഓറ ആ ടി വീ യിലുടെ ഞമ്മളെ കുഞ്ഞാലികുട്ടി സയിബിനെ എന്താക്ക പറഞ്ഞതാ .......അതോണ്ട ഇപ്പൊ ഈ ടി വീ കാര് പറയുന്നത് ഉള്ളത് തന്നെ ആയിരിക്കു എന്നാ സുബൈദയ പറയന്ന.

 ഇതൊക്കെ കേട്ടപ്പോള്‍ ഞമ്മക്ക് ആകെ ബേജാറായി.... ഞാന്‍ ഈ സുബൈദയോട്  എന്തക്കെ സൊറ പറഞ്ഞതാ.
 അങ്ങനെ പറയണ കൂട്ടത്തില്‍ നിങളെ ഉമ്മനെയും പെങ്ങമാരെയും കുറിച് എന്തൊക്കയോ പറഞ്ഞു പോയിട്ടുണ്ട് 
 അതൊക്കെ  ഓര്‍ക്കുമ്പോള്‍  എന്റെ ഖല്ബ് പടപടന്ന  ഇടിക്കെന്ന.

പണ്ട് നിങ്ങ നമക്ക് അയച്ച കത്തുകള്‍ വായിച്ച നമ്മ ഒരുപാടു സന്തോഷിച്ചിട്ടുണ്ട് ഇപ്പൊ പക്ഷെ ഇപ്പൊ അത് ഒര്കുമ്പോള്‍  നമ്മളെ നെഞ്ചിലെ  തീയാന്നു

‍ഇനി നിങ്ങ കത്തയ്ക്കുമ്പോള്‍ അതില  ബെണ്ടാത്ത ബര്‍ത്തനം ഒന്നും എഴുതിയീക്കരുത്   എന്ന്  പറയാനാ ഞമ്മ ഇപ്പൊ ഈ കത്തെഴുതുന്നത്

‍ആര്‍ക്ക് അറിയാം, അമേരിക്കകാര്‍ ഓരെ ആ കുന്ത്രാണ്ടം വെച്ച ഇതൊക്കെ വായിക്കുണ്ടോ എന്ന്‍!


എന്ന്
സ്വന്തം ആമിന

Sunday, August 28, 2011

ചില നാറാത്ത് ഭ്രാന്തുകള്‍

"വലതുകയ്യ് കൊണ്ട് കൊടുക്കുന്നത് ഇടതുകയ്യ അറിയരുത്" എന്നാന്നു നാടന്‍ പഴമൊഴി ......അത് മനസ്സില്‍ഉള്ളത് കൊണ്ടന്നു കാരണവരുടെ വീടിന്റെ വേലിക്കല്‍ ചെന്ന് നിന്ന് നാലു തെറിവിളിച്ചത്‌.
അപ്പന്‍ അപ്പുപ്പന്‍മാര്‍ കിടന്ന കട്ടില്‍ മുതല്‍ ഇളയ കാര്‍ണ്നവര്‍ക്ക് കൊടുത്ത ഇളനീര്‍ വരെ തെറി കേട്ട് നാണം കെട്ടൂ.

സഹികെട്ട തറവാടിയായ കാരണവര്‍ തന്റെ കണക്കുപിള്ളയെ വിളിച്ചു പഴയ കന്നക്ക് പുസ്തകം പൊടിതട്ടിയെടുത്തു .......ഇരു മെയ്യും ഒരു ഹൃദയവും ആയി നടന്ന കാലത്ത് നല്‍കിയ സഹായങ്ങള്‍ ഒക്കെ അങ്ങോട്ട് വിളിച്ചൂ കൂവാന്‍ തുടങ്ങി.

പണ്ട് നമ്മുട നാട്ടിന്‍ പുറങ്ങളില്‍ അയല്പക്കാര്‍ ആയ സ്ത്രികള്‍ പരസ്പരം വഴക്ക് കൂടുമ്പോള്‍ അവര്‍ കയ്മാറിയ സഹായങ്ങള്‍ പരസ്പരം വിളിച്ചൂ പറയാറുണ്ട് ....പക്ഷെ അവിടെ ഒരു തേങ്ങയോ, ഒരു പറ നെല്ലോ കൂടി വന്നാല്‍ പത്തു രൂപ വായ്പ്പ കൊടുത്തതോ മറ്റോ ആയിരിക്കും ......രണ്ടു ദിവസം കഴിഞ്ഞാല്‍ അവര്‍ പിണക്കം മറന്നു വീണ്ടും പരസ്പരം സഹായിക്കും.

പക്ഷെ ഇത് അതുപോലെ അല്ല .....കൊടുത്തത് ഇരുപതിനായിരം രൂപയും ......മുന്ന് ഫാന്‍നും ........പിന്നെ പിണക്കം അത് ഇനി ഒരു പത്തു ജന്മം കഴിഞ്ഞാലും തീരാനും പോകുന്നില്ല...
അതുകൊണ്ട് "കടലില്‍ കളഞ്ഞാലും ഒന്ന് എണ്ണിയിട്ട് കളയുന്നതല്ലേ നല്ലത്" എന്ന് കാര്‍ണ്നവര്‍.

വെറുതേ വേലിയില്‍ ഇരിക്കുന്ന അതിനെ എടുത്തു എവിടെയോ വച്ചതു പോലെയായി തെറി വിളിക്കാന്‍ ചെന്ന മരുമകന്റെ അവസ്ഥ ....ഇനി ഇപ്പോള്‍ വിട്ടില്‍ വിരുന്നു വരുന്ന മൂരാച്ചികള്‍ അടുക്കളയിലെ തവി മുതല്‍ ഫാന്‍ വരെ നോക്കി ഒന്ന് ചിരിക്കും....ഇനി കുറച്ചു കാലത്തേക്ക് സ്വന്തംമായി ഒന്നും വാങ്ങിയ്ക്കതിരിക്കുന്നതാ നല്ലത്.

പിന്‍ കുറിപ്പ് : ഇനി മുതല്‍ എല്ലാറ്റിനും ഒരു കന്നക്ക് വയ്ക്കുന്നത് നല്ലതാ എപ്പോഴാ ആരൊക്കയ എന്തൊക്കയ വിളിച്ചുപറയുക എന്ന് പറയന്‍ പറ്റില്ലാ.