Sunday, August 28, 2011

ചില നാറാത്ത് ഭ്രാന്തുകള്‍

"വലതുകയ്യ് കൊണ്ട് കൊടുക്കുന്നത് ഇടതുകയ്യ അറിയരുത്" എന്നാന്നു നാടന്‍ പഴമൊഴി ......അത് മനസ്സില്‍ഉള്ളത് കൊണ്ടന്നു കാരണവരുടെ വീടിന്റെ വേലിക്കല്‍ ചെന്ന് നിന്ന് നാലു തെറിവിളിച്ചത്‌.
അപ്പന്‍ അപ്പുപ്പന്‍മാര്‍ കിടന്ന കട്ടില്‍ മുതല്‍ ഇളയ കാര്‍ണ്നവര്‍ക്ക് കൊടുത്ത ഇളനീര്‍ വരെ തെറി കേട്ട് നാണം കെട്ടൂ.

സഹികെട്ട തറവാടിയായ കാരണവര്‍ തന്റെ കണക്കുപിള്ളയെ വിളിച്ചു പഴയ കന്നക്ക് പുസ്തകം പൊടിതട്ടിയെടുത്തു .......ഇരു മെയ്യും ഒരു ഹൃദയവും ആയി നടന്ന കാലത്ത് നല്‍കിയ സഹായങ്ങള്‍ ഒക്കെ അങ്ങോട്ട് വിളിച്ചൂ കൂവാന്‍ തുടങ്ങി.

പണ്ട് നമ്മുട നാട്ടിന്‍ പുറങ്ങളില്‍ അയല്പക്കാര്‍ ആയ സ്ത്രികള്‍ പരസ്പരം വഴക്ക് കൂടുമ്പോള്‍ അവര്‍ കയ്മാറിയ സഹായങ്ങള്‍ പരസ്പരം വിളിച്ചൂ പറയാറുണ്ട് ....പക്ഷെ അവിടെ ഒരു തേങ്ങയോ, ഒരു പറ നെല്ലോ കൂടി വന്നാല്‍ പത്തു രൂപ വായ്പ്പ കൊടുത്തതോ മറ്റോ ആയിരിക്കും ......രണ്ടു ദിവസം കഴിഞ്ഞാല്‍ അവര്‍ പിണക്കം മറന്നു വീണ്ടും പരസ്പരം സഹായിക്കും.

പക്ഷെ ഇത് അതുപോലെ അല്ല .....കൊടുത്തത് ഇരുപതിനായിരം രൂപയും ......മുന്ന് ഫാന്‍നും ........പിന്നെ പിണക്കം അത് ഇനി ഒരു പത്തു ജന്മം കഴിഞ്ഞാലും തീരാനും പോകുന്നില്ല...
അതുകൊണ്ട് "കടലില്‍ കളഞ്ഞാലും ഒന്ന് എണ്ണിയിട്ട് കളയുന്നതല്ലേ നല്ലത്" എന്ന് കാര്‍ണ്നവര്‍.

വെറുതേ വേലിയില്‍ ഇരിക്കുന്ന അതിനെ എടുത്തു എവിടെയോ വച്ചതു പോലെയായി തെറി വിളിക്കാന്‍ ചെന്ന മരുമകന്റെ അവസ്ഥ ....ഇനി ഇപ്പോള്‍ വിട്ടില്‍ വിരുന്നു വരുന്ന മൂരാച്ചികള്‍ അടുക്കളയിലെ തവി മുതല്‍ ഫാന്‍ വരെ നോക്കി ഒന്ന് ചിരിക്കും....ഇനി കുറച്ചു കാലത്തേക്ക് സ്വന്തംമായി ഒന്നും വാങ്ങിയ്ക്കതിരിക്കുന്നതാ നല്ലത്.

പിന്‍ കുറിപ്പ് : ഇനി മുതല്‍ എല്ലാറ്റിനും ഒരു കന്നക്ക് വയ്ക്കുന്നത് നല്ലതാ എപ്പോഴാ ആരൊക്കയ എന്തൊക്കയ വിളിച്ചുപറയുക എന്ന് പറയന്‍ പറ്റില്ലാ.

No comments:

Post a Comment